ഉണക്കമീന്‍ തേങ്ങാ ചമ്മന്തി

ഉണക്കമീന്‍ വറുത്തു പൊടിച്ച് തേങ്ങ ചേര്‍ത്തരച്ചുണ്ടാക്കുന്ന ഒരിനം ചമ്മന്തി. മുള്ളില്ലാത്ത ഉണക്കമീന്‍ വറുത്തു പൊടിക്കുക. തേങ്ങ കഷണങ്ങളാക്കി കനലില്‍ ചുട്ടെടുക്കുക. ഉണക്കമുളകും ഇപ്രകാരം കനലില്‍ ചുടുക. ചുവന്നുള്ളി, ഇഞ്ചി, കറിവേപ്പില, വാളന്‍ പുളി എന്നിവ ചമ്മന്തിയായി അരച്ച് ഉണക്കമീന്‍ പൊടിയുടെ കൂടെ ചേര്‍ത്തിളക്കുക. ഉണക്കമീനില്‍ തന്നെ ഉപ്പു കാണുമെന്നുള്ളതിനാല്‍ ഉപ്പു ചേര്‍ക്കേണ്ട കാര്യമില്ല.