സാംസ്‌കാരിക സ്ഥാപനങ്ങള്‍


ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട

ഉണ്ണായിവാര്യരുടെ സ്മരണാര്‍ത്ഥം ഇരിങ്ങാലക്കുടയില്‍ 1955 ഡിസംബര്‍ 7-ന് ആരംഭിച്ചു. കഥകളിയുടെ പ്രചാരണത്തിനും പ്രോത്സാഹനത്തിനുമായി തുടങ്ങിയ ഈ സ്ഥാപനത്തില്‍ കഥകളി പരിശീലിപ്പിക്കുന്നതോടൊപ്പം ഡിഗ്രി തലത്തിലുള്ള കോഴ്‌സുകളും ആരംഭിച്ചിട്ടുണ്ട്. കഥകളി ആസ്വദിക്കാനുള്ള ആസ്വാദനസഹായികളുണ്ട്. മികച്ച കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി വര്‍ഷം തോറും ഉണ്ണായി വാര്യര്‍ സമ്മാനം നല്‍കി വരുന്നു. ഓഡിറ്റോറിയം, അതിഥി മന്ദിരം, വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റല്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

ഫോണ്‍: + 91 480 2822031

ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.