തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലുള്ള പരുത്തിപ്രയില്‍ കാളീദേവി ആരാധനാ മൂര്‍ത്തിയായുള്ള ശ്രീ രുധിര മഹാകാളി കാവു ക്ഷേത്രത്തിലെ ഉത്സവം, ഉത്രാളിക്കാവുപൂരം എന്ന പേരിലാണ് പ്രസിദ്ധി നേടിയിരിക്കുന്നത്. എട്ടു ദിവസം നീണ്ടു നില്ക്കുന്ന ഈ മഹോത്സവത്തില്‍ ഏകദേശം 21 ആനകളെ വര്‍ണ്ണക്കുടകളും വെഞ്ചാമരവും ആലവട്ടവുമായി അലങ്കരിച്ച് അണിനിരത്തുന്നു. കൊഴുപ്പേകാന്‍ കേരളത്തിന്റെ തനതായ വാദ്യരൂപങ്ങള്‍ മേളിക്കുന്ന പഞ്ചവാദ്യവും, പാണ്ടിമേളവും മത്സരിക്കും.