സാംസ്‌കാരിക സ്ഥാപനങ്ങള്‍


വാസ്തുവിദ്യാ ഗുരുകുലം , ആറന്മുള

ഭാരതീയ വാസ്തുവിദ്യയും അനുബന്ധവിഷയങ്ങളുടെയും പ്രചാരണത്തിനും സംരക്ഷണത്തിനുമായി സംസ്ഥാന സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണ് വാസ്തുവിദ്യാ ഗുരുകുലം.

പത്തനംതിട്ട ജില്ലയുടെ സാംസ്കാരിക സിരാകേന്ദ്രമായ ആറന്മുളയില്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിനു പടിഞ്ഞാറു വശത്തായി പമ്പാനദിക്കരയില്‍ മനോഹരമായ ഒരു നാലുകെട്ടില്‍ 1993 നവംബര്‍ മാസം 17ാം തീയതി വാസ്തുവിദ്യ ഗുരുകുലം പ്രവര്‍ത്തനമാരംഭിച്ചു.

ഇന്ത്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ വാസ്തുവിദ്യ പഠിപ്പിക്കാനും പ്രയോഗിക്കാനും ഇന്ത്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക സ്ഥാപനം വാസ്തു വിദ്യാ ഗുരുകുലം ആണ്. വാസ്തുവിദ്യയുടെ ആധാരഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തി യൂണിവേഴ്‌സിറ്റി അംഗീകൃത അക്കാദമിക് കോഴ്‌സുകള്‍, കണ്‍സള്‍ട്ടന്‍സി വിഭാഗം, ചുമര്‍ചിത്രവിഭാഗം തുടങ്ങി വിവിധ വിഭാഗങ്ങളായാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സംവിധാനം ചെയ്തിരിക്കുന്നത്.

വാസ്തുവിദ്യാ ഗുരുകുലത്തിനെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.