ശാസനങ്ങള്‍


വടക്കുന്നാഥക്ഷേത്ര ശാസനം

തൃശ്ശൂര്‍ വടക്കുന്നാഥക്ഷേത്രത്തില്‍ കണ്ടെത്തിയ 12ാം ശതകത്തിലെ ശാസനം. 'കോട്ടുവായിരവേലിക്കച്ച'ത്തെക്കുറിച്ച് ഇതില്‍ പരാമര്‍ശിക്കുന്നു. ക്ഷേത്രത്തിനു കീഴിലുള്ള കുടിയാന്മാരുടെയും മറ്റു ജീവനക്കാരുടെയും ചുമതലകളും അവകാശങ്ങളും നിശ്ചയിക്കുന്ന കോട്ടുവായിരവേലിക്കച്ചം നമ്പൂതിരിമാരുടെ ആധിപത്യത്തിന് തെളിവാണ്. കേരളത്തില്‍ കുടിയാന്മാരുടെ അവകാശങ്ങളെ നിയന്ത്രിക്കുന്ന ചട്ടങ്ങള്‍ ഉള്‍പ്പെട്ട ഏക കച്ചം ഇതാണ്.