വള്ളത്തോള്‍ മ്യൂസിയം

മഹാകവി വള്ളത്തോളിന്റെ സംഭവബഹുലമായ ജീവിതം അക്ഷരങ്ങളിലും ദൃശ്യങ്ങളിലുമായി സന്ദര്‍ശകരെ ബോധ്യപ്പെടുത്തുന്നു വള്ളത്തോള്‍ മ്യൂസിയമായി മാറ്റിയെടുത്ത മഹാകവിയുടെ ഗൃഹം. വള്ളത്തോളിന്റെ പ്രസിദ്ധ രചനകളുടെ കയ്യെഴുത്തു പ്രതികളും അദ്ദേഹം സാക്ഷിയും പങ്കാളിയുമായ ചരിത്രസന്ദര്‍ഭങ്ങളും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു അടക്കമുള്ള രാഷ്ട്രത്തലവന്മാരുമായി വള്ളത്തോള്‍ നടത്തിയ കൂടിക്കാഴ്ചകളും അദ്ദേഹത്തിന് വിദേശയാത്രകളിലടക്കം ലഭിച്ച അസംഖ്യം സമ്മാനങ്ങളും മ്യൂസിയത്തില്‍ സന്ദര്‍ശകരെ വരവേല്‍ക്കുന്നു.