വറുത്തരച്ച ഒഴിച്ചുകൂട്ടാന്‍

പച്ചക്കറികള്‍ ചേര്‍ക്കാതെ വറുത്തരച്ചുണ്ടാക്കുന്ന ഒഴിച്ചുകറി. പ്രസവാനന്തരം സ്ത്രീകള്‍ക്ക് വായുകോപമുണ്ടാകാതിരിക്കാന്‍ നല്‍കുന്നു. കുരുമുളകാണ് ഇതിലെ അവിഭാജ്യ വസ്തു.

തിരുമ്മിയ തേങ്ങ, ജീരകം, കുരുമുളക്, പുളി, കറിവേപ്പില, ചുവന്നുള്ളി, എന്നിവ ചേര്‍ത്ത് മൂക്കെ വറുക്കുന്നു. നല്ല ബ്രൗണ്‍ നിറത്തിലാകുമ്പോള്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് ചൂടാക്കുന്നു.

നല്ല മയത്തില്‍ വെള്ളം തൊടാതരച്ചു കലക്കി കടുകു താളിച്ച് തിളപ്പിക്കുന്നു.