വീരം

നവരസങ്ങളില്‍ ഒന്ന്. ധര്‍മ്മപരിരക്ഷ, നീതിപരിപാലനം, ദീനാനുകമ്പ തുടങ്ങിയവയില്‍ മനസ്സിലുണ്ടാകുന്ന കര്‍മ്മോത്സുകതയുടെ ആവിഷ്ക്കരണമാണ് വീരരസം. ഉത്സാഹമാണ് സ്ഥായീഭാവം. നാലുതരത്തിലാണ് വീരരസം -  ധര്‍മ്മവീരം, ദയാവീരം, ദാനവീരം, യുദ്ധവീരം.

ധാര്‍മ്മികപ്രവൃത്തികളില്‍ കാണിക്കുന്ന  ഉത്സാഹമാണ് ധര്‍മ്മവീരം. അഭയം ചോദിക്കുന്നയാളോടു കാണിക്കുന്ന ഔദാര്യം ദയാവീരം. സഹായം അഭ്യര്‍ത്ഥിക്കുന്നയാളിന് അതു നല്‍കാനുളള ഉത്സാഹം ദാനവീരം. ശത്രുവിനെ യുദ്ധത്തിനു വിളിക്കുന്നതിലുളള ധീരതയും ഉത്സാഹവും ആണ് യുദ്ധവീരം.

കൃഷ്ണമണികളെ ഉജ്ജ്വലമായി തുറിപ്പിച്ച് പുരികം പൊക്കിയും ചിലപ്പോള്‍  ഇളക്കിയും കണ്‍പോളകളെ നീളം വരുത്തി പിടിച്ചും കവിള്‍ ഉയര്‍ത്തിയും മുഖഭാഗം  രക്തമയമാക്കി കാണിക്കുന്നതുമായ അഭിനയരീതി.