വെട്ടുകാട് പെരുന്നാള്‍



തിരുവനന്തപുരത്തു നിന്ന് ഏഴു കിലോമീറ്റര്‍ ദൂരത്തു സ്ഥിതി ചെയ്യുന്ന മാദ്രേ-ദെ-ദേവൂസ് ദേവാലയം എന്ന വെട്ടുകാട് പള്ളി അഞ്ഞൂറു വര്‍ഷത്തിലധികം പഴക്കമുള്ളതാണ്. ഇവിടത്തെ ക്രിസ്തുരാജ തിരുനാള്‍ വളരെ പ്രസിദ്ധമാണ്. വര്‍ണ്ണശബളവും ഭക്തിനിര്‍ഭരവുമായ ഘോഷയാത്രയോടെ ക്രിസ്തുരാജന്റെ തിരുരൂപം പുറത്തെഴുന്നെള്ളിക്കുന്ന ചടങ്ങില്‍ പതിനായിരങ്ങള്‍ പങ്കെടുക്കാറുണ്ട്.

തിരുവനന്തപുരത്തിന്റെ വടക്കു പടിഞ്ഞാറുതീരത്ത് വെട്ടുകാട് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന മദ്രെ ദെ ദേവൂസ് പള്ളിക്ക് അഞ്ഞൂറിലധികം വര്‍ഷത്തെ പഴക്കമുണ്ട്. മദ്രെ ദെ ദേവൂസ് എന്നാല്‍ ദൈവമാതാവ് എന്നാണര്‍ത്ഥം. വെട്ടുകാട് പള്ളി എന്ന പേരില്‍ പ്രശസ്തിയാര്‍ജ്ജിച്ച ഈ ക്രിസ്തീയ ദേവാലയം 1937-ല്‍ നിര്‍മ്മിച്ചതാണ്. CE 1543 നും 1547നു മദ്ധ്യേ വിശുദ്ധ ഫ്രാന്‍സിസ് ഇവിടം സന്ദര്‍ശിച്ചിരുന്നതായി ചരിത്രം പറയുന്നു. അക്കാലത്ത് അവിടെയുണ്ടായിരുന്നത് ഒരു ചെറിയ ജപാലയം മാത്രമായിരുന്നു. വെട്ടുകാട് പള്ളിയിലെ ക്രിസ്തുരാജതിരുനാള്‍ എല്ലാവര്‍ഷവും നവംബര്‍ മാസത്തിലാണ് നടക്കാറുള്ളത്. പത്തു ദിവസം നീണ്ടു നില്‍ക്കുന്നതാണ് ഉത്സവം. ഒടുവിലത്തെ ദിനത്തിലെ ഭക്തിസാന്ദ്രമായ ഘോഷയാത്രയില്‍  പതിനായിരക്കണക്കിനു ജനസാന്നിദ്ധ്യമുണ്ടാവാറുണ്ട്.