എരിശ്ശേരി

ആവശ്യമായവ

കുതിര്‍ത്ത വന്‍ പയര്‍ 1 ബൗള്‍
മത്തങ്ങ 1 ബൗള്‍
ചേന 1 ബൗള്‍

അരയ്ക്കാന്‍ ആവശ്യമായ

ചിരകിയ തേങ്ങ 2 ബൗള്‍
മുളകു പൊടി 1 ½ tsp
മഞ്ഞള്‍ പൊടി ½ tsp
ജീരകം ¼ tsp
വെളുത്തുള്ളി 4 അല്ലി
ഉപ്പ് ആവശ്യത്തിന്

താളിക്കാന്‍ വേണ്ടത്

വെളിച്ചെണ്ണ 2 tbsp
വറ്റല്‍ മുളക് 2 എണ്ണം
കടുക് ¼ tsp
ചിരകിയ തേങ്ങ 2 tbsp
കുരുമുളക്  പൊടി 1 ½ tbsp
കറിവേപ്പില 2 തണ്ട്

എരിശ്ശേരി ഉണ്ടാക്കുന്ന വിധം

കുക്കറില്‍ വന്‍ പയര്‍ കുറച്ചു വെള്ളത്തില്‍ വേവിക്കുക. പ്രഷര്‍ പോയ ശേഷം അരിഞ്ഞു വച്ച കഷ്ണങ്ങള്‍ വേവിച്ച പയറിന്റെ കൂടെ ഇട്ട്  മുളകു പൊടിയും, മഞ്ഞള്‍ പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് 2 വിസില്‍ വരുന്നതു വരെ വേവിക്കുക.

ചിരകിയ തേങ്ങയും, മുളകു പൊടിയും, മഞ്ഞള്‍ പൊടിയും, ജീരകവും, വെളുത്തുള്ളിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത്  അരയ്ക്കുക.കുക്കറിന്റെ പ്രഷര്‍ പോയി കഴിഞ്ഞാല്‍ ഇതിലേക്ക് അരച്ച കൂട്ട് ചേര്‍ത്ത് തിളപ്പിക്കുക.  

വെളിച്ചെണ്ണ ഒഴിച്ച് അതില്‍ കടുകും, വറ്റല്‍ മുളകും, ചിരകിയ തേങ്ങയും, കുരുമുളക് പൊടിയും കറിവേപ്പിലയും മൂപ്പിച്ച് എരിശ്ശേരിയില്‍ ഒഴിക്കക.


സാംസ്‌കാരിക വാർത്തകൾ