കിച്ചടി

ആവശ്യമായത്

പാവക്ക, ചെറുതായി നുറുക്കിയത്  2 ബൗള്‍
വെളിച്ചെണ്ണ  2 ബൗള്‍
പച്ച മുളക്  2 എണ്ണം

അരയ്ക്കാന്‍ ആവശ്യമായത്

ചിരകിയ തേങ്ങ 2 ബൗള്‍
ജീരകം ¼ റ്റീ സ്പൂണ്‍
പുളിയുള്ള തൈര്‍  1 ബൗള്‍
പച്ച മുളക്  4 എണ്ണം
കടുക് ചതച്ചത് ½ റ്റീ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

 താളിക്കാന്‍ വേണ്ടത്

വെളിച്ചെണ്ണ 2 ടേബിള്‍ സ്പ്പൂണ്‍
കടുക് ¼ റ്റീ സ്പൂണ്‍
വറ്റല്‍ മുളക്  2 എണ്ണം
കറിവേപ്പില 2 തണ്ട്

കിച്ചടി തയ്യാറക്കുന്ന വിധം
തൈര് ഒരു വലിയ പാത്രത്തില്‍ ഒഴിച്ച് ഉടച്ചു വെക്കുക. കറച്ചു വെളിച്ചെണ്ണയില്‍ പാവക്ക വറുത്ത് കോരി തൈരിലേക്ക് ഇടുക. ആ എണ്ണയില്‍ തന്നെ നുറുക്കിയ പച്ചമുളക് വറക്കുക. ഇതും തൈരിലേക്ക് ചേര്‍ക്കുക.

തേങ്ങയും ജീരകവും, ചതച്ച കടുകും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി അരയ്ക്കുക. ഇതും തൈരില്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. 2 ടേബിള്‍ സ്പ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് അതില്‍ കടുകും, വറ്റല്‍ മുളകും, കറിവേപ്പിലയും മൂപ്പിക്കുക. തയ്യാറാക്കി വയ്ച്ചിരിക്കുന്ന കിച്ചടിയിലേക്ക് ഒഴിക്കുക. 


സാംസ്‌കാരിക വാർത്തകൾ