ചേന മെഴുക്കുപുരട്ടി

ആവശ്യമായ സാധനങ്ങള്‍

ചേന 1 ബൗള്‍
മുളകു പൊടി  ¼ tsp
മഞ്ഞള്‍ പൊടി  ¼ tsp
കുരുമുളകു പൊടി  1 tsp
ഉപ്പ് ആവശ്യത്തിന്

ചേന മെഴുക്കുപുരട്ടി ഉണ്ടാക്കുന്ന വിധം

ചേന കുക്കറില്‍ ഇട്ട് അതിനു മീതെ നില്‍ക്കതക്ക രീതിയില്‍ വെള്ളം ഒഴിച്ച് മഞ്ഞള്‍ പൊടിയും, മുളകു പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് 1 വിസില്‍ വരുന്നതു വരെ വേവിക്കുക. വിസില്‍ വന്ന ഉടന്‍ പ്രഷര്‍ കളഞ്ഞ് വെള്ളം ഉൂറ്റി കളയുക.

ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു ചൂടാവുമ്പോള്‍, അതില്‍ കടുകും, വറ്റല്‍ മുളകും, കറിവേപ്പിലയും കുരുമുളക് പൊടിയും ഇടുക. അതിലേക്ക് വേവിച്ച ചേന ചേര്‍ത്ത്‌ ഇളക്കുക.


സാംസ്‌കാരിക വാർത്തകൾ