പുളിയിഞ്ചി

ചേരുവകള്‍

ഇഞ്ചി  1 കപ്പ് 
മുളക് പൊടി   ½  റ്റീ സ്പൂണ്‍
ഉലുവ പൊടി  ¼  റ്റീ സ്പൂണ്‍
കായ പൊടി  ¼  റ്റീ സ്പൂണ്‍
പുളി    ഒരു നെല്ലിക്കാ വലുപ്പത്തില്‍
ശര്‍ക്കര പാനി    1 കപ്പ് 
വെളിച്ചെണ്ണ   ആവശ്യത്തിന്
കറിവേപ്പില   ആവശ്യത്തിന് 
ഉപ്പ്   ആവശ്യത്തിന്
വറ്റല്‍ മുളക്  2 എണ്ണം
കടുക്  ½  റ്റീ സ്പൂണ്‍

പുളിയിഞ്ചി തയ്യാറാകുന്ന വിധം 

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക, അതിലേക്ക് വട്ടത്തില്‍ അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി ഉപ്പിട്ട് ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തു മാറ്റി വയ്ക്കുക. 

ഒരു പാനില്‍ മുളക് പൊടി, ഉലുവ പൊടി, കായ പൊടി, ഇഞ്ചി വറുത്ത് ഉപ്പും ചേര്‍ത്ത് മൂപ്പിച്ചു പൊടിച്ചു വയ്ക്കുക. 

വെളിച്ചെണ്ണ ചൂടാക്കി  കടുകും വറ്റല്‍ മുളകും കറിവേപ്പിലയും താളിച്ച് അതിലേക്ക് പൊടിച്ച ഇഞ്ചി മിശ്രിതം ചേര്‍ക്കുക. ഇതിലേക്ക് പിഴിഞ്ഞ പുളി വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. മിശ്രിതം കുറുകി വരുമ്പോള്‍ ശര്‍ക്കര പാനി ചേര്‍ത്ത് കുറുക്കി എടുക്കുക. 

കേരളത്തിലെ സദ്യകളില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് പുളി ഇഞ്ചി. ദഹനം ത്വരിതപ്പെടുത്താന്‍ ഉത്തമം ആണ് ഈ വിഭവം.  


സാംസ്‌കാരിക വാർത്തകൾ