സാംസ്‌കാരിക സ്ഥാപനങ്ങള്‍


വൈലോപ്പിള്ളി സംസ്കൃതി ഭവന്‍കേരളത്തിന്റെ തനതു കലാരൂപങ്ങളുടെയും സാംസ്കാരികപാരമ്പര്യത്തിന്റെയും ആവിഷ്കാരത്തിനും സംരക്ഷണത്തിനും വേദിയാകുന്നതിനോടൊപ്പംതന്നെ അവയെക്കുറിച്ചുള്ള ഗവേഷണം, രേഖകള്‍ സൂക്ഷിക്കല്‍ എന്നിവയ്ക്കും സൗകര്യമൊരുക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന സാംസ്കാരികസ്ഥാപനമാണ് വൈലോപ്പിള്ളി സംസ്കൃതിഭവന്‍.

തിരുവനന്തപുരം നന്തന്‍കോട് നാളന്ദയില്‍ സ്ഥിതി ചെയ്യുന്നു. 

കേരളീയവാസ്തുവിദ്യാസമ്പ്രദായമനുസരിച്ചുള്ള കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. പരമ്പരാഗതരീതിയിലുള്ള പടിപ്പുര പ്രവേശനകവാടമായുള്ള ഈ സമുച്ചയത്തില്‍ കൂത്തമ്പലം, ഓപ്പണ്‍ എയര്‍ ആഡിറ്റോറിയം, ആര്‍ട്ട് ഗാലറി, മ്യൂസിയം ബ്ലോക്ക് തുടങ്ങിയവയും ഉണ്ട്. ഈ സാംസ്കാരികസമുച്ചയം 2001-ല്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയുണ്ടായി.  

സാംസ്കാരികമന്ത്രി ചെയര്‍മാനായി ഇരുപതംഗങ്ങളുള്‍പ്പെട്ട ഭരണസമിതിയും എട്ട് അംഗങ്ങളുള്‍പ്പെട്ട നിര്‍വാഹകസമിതിയുമാണ് സ്ഥാപനത്തിന്റെ  നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്.

ടി. കെ. രാമകൃഷ്ണന്‍ സ്മാരകസാംസ്കാരികഗ്രന്ഥശാലയും ഗവേഷണകേന്ദ്രവും
കേരളീയകലകളെയും സംസ്കാരത്തെയും കുറിച്ച് ഉപരിപഠനവും ഗവേഷണവും നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ബൃഹത്തായ ഒരു ഗ്രന്ഥശാലയും വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ 2008-ല്‍ തുടങ്ങി. 

വൈലോപ്പിള്ളി സംസ്കൃതിഭവന്റെ ആഭിമുഖ്യത്തില്‍ 2004 -ല്‍ ആരംഭിച്ച ദേശീയ നൃത്തോത്സവമാണ് മുദ്ര. 

തകഴി ശിവശങ്കരപിള്ള, എം. പി. നാരായണപിള്ള, കോവിലന്‍, പി. കേശവദേവ്, കെ. സുരേന്ദ്രന്‍, എം. ഗോവിന്ദന്‍, ടി. പി. കിഷോര്‍, ടി. വി. കൊച്ചുബാവ, പി. പത്മരാജന്‍, പുളിമാന പരമേശ്വരന്‍ പിള്ള, ഒ. വി. വിജയന്‍ എന്നിവരുടെ ഓര്‍മ്മദിനം കഥാവേള ദിനമായി സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. 

ഡോക്യുമെന്റെഷന്‍, സാംസ്കാരികപുരാരേഖകളുടെ ശേഖരം, സംസ്കൃതപുസ്തകങ്ങളുടെ അപൂര്‍വ്വ ശേഖരം, കലാകാരന്മാരുടെ വെബ്സൈറ്റുകള്‍, കേരള സംസ്കാരപഠനം എന്നിവ ഈ സ്മാരകത്തിന്റെ പ്രത്യേകതകളാണ്.

പ്രതിമാസ കലാസാംസ്കാരികപരിപാടികള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.