സുഷിരവാദ്യങ്ങള്‍

ഉച്ഛ്വാസവായു ഉപയോഗിച്ച് വായിക്കുന്ന ഉപകരണമാണ് സുഷിരവാദ്യങ്ങള്‍. മുള, തടി, ലോഹം എന്നിവയില്‍ പ്രത്യേക ക്രമത്തില്‍ സുഷിരങ്ങളിട്ട് ഉച്ഛ്വാസവായു അവയില്‍ കൂടി കടത്തി വിടുന്നു. സുഷിരങ്ങളില്‍ നിന്ന് പുറത്തു വരുന്ന വായുവിനെ വിരലുകള്‍ കൊണ്ടു നിയന്ത്രിച്ച് മധുരോദാരമായ നാദമുണ്ടാക്കുന്നു. ഉച്ഛ്വാസവായു ഒരൊറ്റ ഘട്ടമായി പുറത്തേയ്ക്ക് വന്നു നാദമുണ്ടാക്കുന്ന സുഷിരവാദ്യങ്ങളുമുണ്ട്. ശംഖ്, കുറുംകുഴല്‍, കൊമ്പ്, നാഗസ്വരം, ഓടക്കുഴല്‍ തുടങ്ങിയവയാണ് കേരളത്തില്‍ ഉപയോഗിച്ചു വരുന്ന പ്രധാന സുഷിരവാദ്യങ്ങള്‍.